ബസ് സ്റ്റാൻഡിൽ നിന്നും കണ്ടക്ടറെ കയറ്റാതെ 8 കിലോമീറ്ററോളം യാത്ര ചെയ്ത് കെഎസ്ആർടിസി ബസ്

കൊടുങ്ങൂർ : ബസ് സ്റ്റാൻഡിൽ നിന്നും കണ്ടക്ടറെ കയറ്റാതെ 8 കിലോമീറ്ററോളം യാത്ര ചെയ്ത് കെഎസ്ആർടിസി ബസ്. ഞായറാഴ്ച വൈകിട്ട് കട്ടപ്പനയിൽ നിന്നും കോട്ടയത്തേക്ക് പോയ ബസ് പൊൻകുന്നം ബസ് സ്റ്റാൻഡിൽ എത്തി യാത്രികരെ കേറ്റിയ ശേഷം പുറപ്പെടുകയായിരുന്നു. വൈകിട്ട് ആറുമണിയോടുകൂടിയായിരുന്നു സംഭവം. 8 കിലോമീറ്റർ സഞ്ചരിച്ച് കൊടുങ്ങൂരിൽ എത്തിയപ്പോഴാണ് കണ്ടക്ടർ ബസ്സിൽ ഇല്ല എന്ന് ഡ്രൈവർ അറിയുന്നത്. തുടർന്ന്
ബസ്സ് കൊടുങ്ങൂർ കവലിൽ കണ്ടക്ടറെ കാത്ത് അരമണിക്കൂറോളം നിർത്തിയിടുകയായിരുന്നു. അരമണിക്കൂറിനു ശേഷം കണ്ടക്ടർ സ്വകാര്യ ബസ്സിൽ കയറി കൊടുങ്ങൂർ എത്തിയാണ് യാത്ര തുടർന്നത്. അരമണിക്കൂറോളം സമയം വലഞ്ഞ യാത്രികരിൽ പലരും മറ്റു വാഹനങ്ങളിൽ കയറി യാത്ര തുടർന്നു. പൊൻകുന്നം സ്റ്റാൻഡിൽ ആളെ ഇറക്കിയ ശേഷം കണ്ടക്ടർ കയറിയെന്ന ധാരണയിൽ ഡ്രൈവർ ബസ്സ് എടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണം

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page