ഒരേ ദിവസം മാതാവിനെയും ഭർത്താവിനെയും നഷ്ടപ്പെട്ട്വീ ട്ടമ്മ

ഗൃഹനാഥനും ഭാര്യാമാതാവും ഒരേദിവസം മരിച്ചു

എലിക്കുളം: ഗൃഹനാഥനും ഭാര്യയുടെ അമ്മയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. എലിക്കുളം വെളിച്ചിയാനിയിൽ ജോയി(വി.സി.ദേവസ്യ-61), ഭാര്യാമാതാവ് വഞ്ചിമല ചാത്തമലയിൽ അന്നമ്മ(86) എന്നിവരാണ് ഞായറാഴ്ച മരിച്ചത്. ജോയിയെ രാവിലെ ഏഴുമണിയോടെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ അമ്മിണി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ അന്നമ്മയുടെ ഒപ്പമായിരുന്നു. രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഭർത്താവിനെ മരിച്ചനിലയിൽ കണ്ടത്. മകൻ: ജോബിൻ. ജോയിയുടെ സംസ്‌കാരം നടത്തി. ഞായറാഴ്ച 11 മണിയോടെയാണ് ആശുപത്രിയിൽ വെച്ച് അന്നമ്മ മരിച്ചത്. പാലാ മൂലയിൽ പരേതനായ തോമസാണ് ഭർത്താവ്: മറ്റുമക്കൾ: തങ്കച്ചൻ, മോളി. മരുമക്കൾ: ഗ്രേസി(കൊച്ചക്കരയിൽ, ചെങ്ങളം), ജോസഫ്(ചേലപ്പുറത്ത്, ഇടമറ്റം). സംസ്‌കാരം തിങ്കളാഴ്ച(21-8-23) മൂന്നിന് കപ്പാട് മാർ സ്ലീവാ പള്ളി

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page