പാല പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു

പാല പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു.

പാലാ: പാല പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു. മേവട കാവുപടി സ്വദേശി വിനോദ് കുളത്തിനാൽ ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടുകൂടിയായിരുന്നു സംഭവം.സ്റ്റാൻഡിൽ നിന്ന് പു റത്തേക്ക് പോവുകയായിരുന്ന ബസ്സിൽ കയറുന്നതിനുള്ള ഓട്ടത്തിനിടയിൽ കട വരാന്തയിൽ ഉള്ള സർവ്വേ കല്ലിൽ തട്ടി ബസ്സിനടിയിൽ പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
പാലാ കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസ്സിന്റെ പിൻ ചക്രം തലയിലൂടെ കയറി ഇറങ്ങി തൽക്ഷണം വിനോദ് മരിച്ചു.
സംഭവത്തെ തുടർന്ന് ബസ് ജീവനക്കാർ സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് എത്തി ശരീരഭാഗങ്ങൾ സ്റ്റാൻഡിൽ നിന്ന് നീക്കം ചെയ്ത് കഴുകി വൃത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page