എരുമേലിയിൽ റോഡിന് കുറുകെ പുലി ചാടിയതായി അവകാശപ്പെട്ട് യുവാവ്

എരുമേലിയിൽ റോഡിന് കുറുകെ പുലി ചാടിയതായി അവകാശപ്പെട്ട് യുവാവ് എരുമേലി : പണി കഴിഞ്ഞു എരുമേലിയിൽ വീട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടെ റോഡിന് കുറുകെ പുലി ചാടി വീണെന്ന് അവകാശപ്പെട്ടു യുവാവ്. രക്ഷപെടാനുള്ള വെപ്രാളത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് നിസാര പരിക്കേറ്റു.അതേസമയം യുവാവ് കണ്ടത് കാട്ടുപൂച്ചയെ ആയിരിക്കാമെന്ന് വനപാലകർ പറയുന്നത് ഞായറാഴ്ച സന്ധ്യയ്ക്ക് എരുമേലി – ഒഴക്കനാട് റോഡിൽ വെച്ചാണ് സംഭവം. അഭിമന്യു (23) ആണ് ബൈക്കിൽ വരുന്നതിനിടെ അപകടത്തിൽ പെട്ടത്. റോഡിന് നടുവിലേക്ക് പുലി എടുത്തു ചാടുകയായിരുന്നുവെന്നും ഉടനെ പുലി ഓടി മറഞ്ഞെന്നും അഭിമന്യു പറയുന്നു. അതേസമയം പുലി അല്ലെന്ന നിഗമനത്തിലാണ് വനം വകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page