മന്ത്രി കെ രാജന് കൂട്ടിക്കലിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചു
മന്ത്രി കെ ബി രാജന് കൂട്ടിക്കലിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചു
കൂട്ടിക്കല്‍: റവന്യു മന്ത്രി കെ രാജന് കൂട്ടിക്കല്‍ പഞ്ചായത്തിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ജെ ജെ മര്‍ഫി സ്കൂളിലെ ക്യാമ്പും കൂട്ടിക്കല്‍ കെ എം ജെ പബ്ലിക് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദര്‍ശിച്ചു.പുല്ലകയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച റിയാസിന്റെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.പുല്ലകയാറ്റില്‍ ജലമുയര്‍ന്ന ചപ്പാത്ത് ഭാഗവും മന്ത്രി സന്ദര്‍ശിച്ചു.അഡ്വ:സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം എല്‍ എ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് സജിമോന്‍,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു