കരിമല വഴിയുള്ള കാനനപാത തുറന്നു നൽകണമെന്നാവശ്യപ്പെട്ട് എരുമേലിയിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധിച്ചു

എരുമേലി: കരിമല വഴിയുള്ള കാനനപാത
തുറന്നു നൽകണമെന്നാവശ്യപ്പെട്ട്
എരുമേലിയിൽ ഹൈന്ദവ സംഘടനകൾ
പ്രതിഷേധിച്ചു. സിനിമ നടൻ ദേവൻ
, സംവിധായകൻ വിജി തമ്പി ,വിവിധ
ഹൈന്ദവ സംഘടനാ നേതാക്കൾ
എന്നിവരുടടെ നേതൃത്വത്തിലാണ് പ്രതിഷേധം
നടത്തിയത്.
കഴിഞ്ഞ വർഷം പാത തുറന്ന്
നൽകിയിരുന്നില്ല . ഈ വർഷം പാത തുറന്ന്
നൽകി ആവശ്യമായ സൗകര്യം
ഒരുക്കണമെന്നും പ്രതിഷേധക്കാർ
ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ വിലക്കുകൾ
ലംഘിച്ച് കാനന പാതയിൽ പ്രവേശിക്കാനും
ശ്രമം നടത്തിയെങ്കിലും ഇവരുടെ മാർച്ച് പൊലീസ് തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page