പ്രഭാത സവാരിക്ക് ഇറങ്ങിയ യുവാവ് അജ്ഞാതവാഹനമിടിച്ച് മരിച്ചു
പ്രഭാത സവാരിക്ക് ഇറങ്ങിയ യുവാവ് അജ്ഞാതവാഹനമിടിച്ച് മരിച്ചു. എരുമേലി: പ്രഭാത സവാരിക്ക് ഇറങ്ങിയ യുവാവ് അജ്ഞാതവാഹനമിടിച്ച് മരിച്ചു. കൊരട്ടിപ്പാലത്തിനു പാലത്തിന് സമീപം ഓട്ടോ ഡ്രൈവറായ മജീഷ് ടി ഡി(43)യാണ് മരിച്ചത്.പുലർച്ചെ കുറവാമൂഴി വായനശാലക്ക് മുൻപിൽ വച്ചായിരുന്നു അപകടം. ഇതുവഴി വന്ന സേഫ്സോൺ ഡ്യൂട്ടി ഡ്രൈവർ ഫൈസൽ കണ്ട്രോൾ റൂമിൽ വിവരം അറിയിച്ചു.സ്ഥലത്തെത്തിയ കണ്ട്രോൾ റൂം എം വി ഐ ജയപ്രകാശ് ബി വരുൺ എ എം വി ഐ, സേഫ്സോൺ ഡ്രൈവർ ഫൈസൽ, രാജേഷ് വി കുന്നിൽ, നന്ദു എന്നിവർ ചേർന്ന് കാഞ്ഞിരപ്പള്ളി മേരിക്വീൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.