കോട്ടയത്ത്‌ റെയിൽവേ തുരങ്കയാത്ര ഇനി ഓര്‍മ

കോട്ടയം:കോട്ടയത്ത് റെയിൽവേ തുരങ്കയാത്ര ഇനി ഓര്‍മ. ഇന്നലെ കൊണ്ട് ഇതുവഴിയുള്ള സര്‍വ്വീസ് റെയില്‍വേ അവസാനിപ്പിച്ചു. ഇതോടെ കോട്ടയം റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന തുരങ്കയാത്രകള്‍ ചരിത്രത്തിന്‍റെ ഭാഗമാകും.

കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയിലെ കൗതുകമായിരുന്നു ഈ തുരങ്കയാത്ര. ഇരുട്ടിനൊപ്പം തിരുവനന്തപുരം ഭാഗത്തുനിന്നുള്ള യാത്രക്കാര്‍ക്ക് കോട്ടയം റെയില്‍വേ സ്റ്റേഷന് അരികിലെത്തിയെന്ന സിഗ്നല്‍ കൂടിയായിരുന്നു ഇത്.
പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായാണ് തുരങ്കയാത്ര ഒഴിവാക്കുന്നത്.
യാത്ര റൂട്ടില്‍നിന്ന് ഒഴിവാക്കുമെങ്കിലും റെയില്‍വേ സ്‌റ്റേഷന് സമീപവും റബര്‍ ബോര്‍ഡിന് സമീപവുമുള്ള തുരങ്കങ്ങള്‍ നിലനിര്‍ത്താനാണ് റെയില്‍വേയുടെ തീരുമാനം. ഈ തുരങ്കപാത പിന്നീട് ഷണ്ടിംഗിനായി ഉപയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page