ഇന്റര്‍ സ്കൂള്‍ മെഗാ ശാസ്ത്ര പ്രദര്‍ശനം ഇനീഷ്യോ 2K23 ക്ക് തിരി തെളിഞ്ഞു
മെഗാവിദ്യാഭ്യാസ പ്രദര്‍ശനം ഇനീഷ്യോ 2K23 ക്ക് തിരി തെളിഞ്ഞു
സെന്റ് ജോസഫ് സെന്‍ട്രല്‍ സ്കൂളില്‍ 19,20,21 ദിവസങ്ങളില്‍ നടത്തപ്പെടുന്ന ഇന്റര്‍ സ്കൂള്‍ മെഗാ ശാസ്ത്ര പ്രദര്‍ശനം ഇനീഷ്യോ 2K23 ക്ക് തിരി തെളിഞ്ഞു ISRO ശാസ്ത്രജ്ഞനായിരുന്നമുന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഐ എ എസ് ഉദ്ഘാടനം നിര്‍വഹിച്ചു.
തിരുവല്ല അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ.തോമസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ പീസ് 20 സമ്മിറ്റ് സെക്രട്ടറി ജനറലും ഹ്യൂമാനിറ്റാഡ് ഡയറക്ടറുമായ അനില്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജിജി,തിരുവല്ല കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ സെക്രട്ടറി റവ ഡോകറിയാ പുത്തന്‍പുരയ്ക്കല്‍,പിടിഎ പ്രസിഡന്റ് ജിജി നിക്കോളാസ് .എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്കൂള്‍ പ്രിന്‍സിപ്പല്‍ റവതോമസ് നാല ന്നടിയില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ റവ.ഫാ.മത്തായി മണ്ണൂര്‍ വടക്കേതില്‍ കൃതജ്ഞതയര്‍പ്പിച്ചു.