മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ “വിദ്യാഭ്യാസ പ്രദർശനോത്സവം”

മുണ്ടക്കയം:യുവമനസ്സുകളെ വിജ്ഞാന വിഹായസ്സിലേക്ക് ഉയർത്തുവാൻ ഒക് ടോബർ 18, 19, 20 തീയതികളിൽ മുണ്ടക്കയം സെൻറ് ജോസഫ്സ് സെൻട്രൽ സ്കൂളിൽവെച്ച് നടത്തപ്പെടുന്ന ശാസ്ത്ര- ഗണിത-സാമൂഹ്യ ശാസ്ത്ര- പ്രവ്യത്തിപരിചയ- ഐ. ടി. ഇന്റെർ സ്കൂൾ പ്രദർശനോത്സവം
“ഇനിഷ്യോ ’23 യുടെ പ്രഥമ യോഗം തിരുവല്ല അതിരൂപത കോർപ്പറേറ്റ് സെക്രട്ടറി റവ. ഡോ. ബൈജു പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ്, അമൽജ്യോതി എൻജിനീയറിംഗ് കോളേജ് , മാക്
ഫാസ്റ്റ് കോളേജ്,മാർ സേവേറിയോസ് ബി . എഡ് .കോളേജ് , സെൻറ് തോമസ് എൻജിനീയറിങ് കോളേജ് , സെൻറ് ആൻറണീസ് കോളേജ് പെരുവന്താനം തുടങ്ങി വിവിധ പ്രൊഫഷണൽകോളേജുകളും ആശാനിലയം സ്പെഷ്യൽ സ്കൂൾ ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രദർശനോത്സവത്തിൽ പങ്കെടുക്കും.
പി.ഡി.എസ് , കാർഷിക ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളെ സംയുക്തമായി സംഘടിപ്പിച്ചുകൊണ്ട് വിപുലമായി നടത്തപ്പെടുന്ന “ഇനിഷ്യോ -’23 യുടെ ലോഗോ പ്രകാശന കർമ്മം സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ നിർവഹിക്കും.
സ്കൂൾ മാനേജർ റവ. ഫാ.മത്തായി മണ്ണൂർവടക്കേതിലിന്റെഅധ്യക്ഷതയിൽകൂടിയയോഗത്തിൽ പ്രിൻസിപ്പൽ റവ.ഫാ തോമസ് നാലന്നടിയിൽ, ജനറൽകൺവീനർ ശ്രീ ആൻറണി കുരുവിള ,കോ.- ഓർഡിനേറ്റർ സംസ്ഥാന അധ്യാപക അവാർഡ് -23 ജേതാവ് സി. ജിജി പുല്ലത്തിൽ എ.ഒ., പിടിഎ പ്രസിഡൻറ്ശ്രീ ജിജി നിക്കോളാസ്എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page