പൂഞ്ഞാർ സെന്റ്.മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളും എട്ടുനോമ്പ് ആചരണവും
പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ കന്യകാമറിയത്തിന് പിറവി തിരുനാൾ
ചരിത്രപ്രസിദ്ധമായ പൂഞ്ഞാർ സെന്റ്.മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളും എട്ടുനോമ്പ് ആചരണവും 2024 ആഗസ്റ്റ് 31 ശനി മുതൽ സെപ്റ്റംബർ 9 തിങ്കൾ വരെ ആഘോഷിക്കുന്നു. ആഗസ്റ്റ് 31 ശനിയാഴ്ച വൈകിട്ട് നാലിന് പൂഞ്ഞാർ ഫെറോന വികാരി ഫാ.തോമസ് പനയ്ക്കക്കുഴി കൊടിയേറ്റും. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5:30,6:30,10:00 വൈകിട്ട് 4:30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും വൈകുന്നേരം ആറുമണിക്ക് ആഘോഷമായി ജപമാല മെഴുകുതിരി പ്രദക്ഷിണം ഉണ്ടായിരിക്കും. സെപ്റ്റംബർ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പരിശുദ്ധ കന്യക മാതാവിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനെ പ്രതിഷ്ഠിക്കുന്നു. വൈകിട്ട് 4:30ന് ആഘോഷമായ വിശുദ്ധ കുർബാന നൊവേന റവ. ഫാ. ദേവസ്യാച്ചൻ വട്ടപ്പലം…, 6:30 ന് തിരുനാൾ പ്രദക്ഷിണം ടൗൺ കുരിശുപള്ളിയിലേക്ക്… 8:00മണിക്ക് തിരുനാൾ സന്ദേശം റവ. ഫാ.ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ 9 30ന് പ്രദക്ഷിണസമാപനം.
പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 5:30ന് വിശുദ്ധ കുർബാന, നൊവേന 7:00മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന,നൊവേനറവ. ഫാ. മൈക്കിൾ നടുവിലേകൂറ്റ്. 9:30 ന് മേരി നാമധാരികളുടെ സംഗമം. 10:00 മണിക്ക് ആഘോഷമായ തിരുനാൾ റാസ റവ.ഫാ. ജേക്കബ് വെള്ളമരുതുങ്കൽ , റവ. ഫാ. ഇമ്മാനുവേൽ കാഞ്ഞിരത്തുങ്കൽ റവ.ഫാ. ചെറിയാൻ മൂലയിൽ. തിരുനാൾ സന്ദേശം : റവ.ഫാ.മാത്യു പന്തലാനിക്കൽ. 12:00 മണിക്ക് തിരുനാൾ പ്രദക്ഷിണം , 1:00 മണിക്ക് സ്നേഹവരുന്ന്. വൈകിട്ട് 5:00 മണിക്ക് ആഘോഷമായ വി. കുർബാന , നൊവേന , വൈകിട്ട് 6:00 മണിക്ക് തിരുസ്വരൂപ പുനപ്രതിഷ്ഠ , കൊടിയിറക്ക്. സെപ്റ്റംബർ 9 ന് രാവിലെ 5:30 ന് വി. കുർബാന , പരേതരായ ഇടവകക്കാർക്കുവേണ്ടി പ്രാർത്ഥനയും സെമിത്തേരി സന്ദർശനവും തുടർന്ന് 6:45 ന് വി.കുർബാന തിരുനാൾ ദിവസങ്ങളിൽ റവ. ഫാ.തോമസ് പനയ്ക്കക്കുഴി , ഫാ. ജോർജ് വരകുകാലാപ്പറമ്പിൽ , ഫാ. തോമസ് വരകുകാലാപ്പറമ്പിൽ , ഫാ. മാത്യു കടുക്കുന്നേൽ , ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ , ഫാ. ജോർജ് മടുക്കാവിൽ , ഫാ. കുര്യാക്കോസ് പുളിന്താനം , ഫാ. മാത്യു പീടികയിൽ , ഫാ. തോമസ് കുറ്റിക്കാട്ട് , ഫാ. തോമസ് മധുരപ്പുഴ , ഫാ. ജോർജ് തെരുവിൽ , ഫാ. ജോസഫ് ചീനോത്തുപറമ്പിൽ , ഫാ. ജോർജ് പുല്ലുകാലായിൽ , ഫാ. സിബി മഞ്ഞക്കുന്നേൽ , ഫാ. ജോസഫ് മുത്തനാട്ട് , ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ എന്നിവർ വി.കുർബാനയർപ്പിച്ച് സന്ദേശം നൽകും.