തിരു കൊച്ചി തോട്ടം തൊഴിലാളി യൂണിയൻ INTUC യുടെ നേതൃത്വത്തിൽ ഭാരവാഹി യോഗവും അനുമോദന സമ്മേളനവും നടത്തി
തിരു കൊച്ചി തോട്ടം തൊഴിലാളി യൂണിയൻ INTUC യുടെ നേതൃത്വത്തിൽ ഭാരവാഹി യോഗവും അനുമോദന സമ്മേളനവും നടത്തി. 42മത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ അഞ്ച് കിലോമീറ്റർ നടത്തത്തിൽ സ്വർണ്ണ മെഡൽ നേടിയ പി.ജെ ജയിംസിനെയും, ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണമെഡൽ നേടിയ സിയോന മരിയ ഷിജുവിനെയും യോഗം മൊമെന്റോ നൽകി ആദരിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വ. സിറിയക് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ കെ കെ ജനാർദ്ദനൻ, റോയി കപ്പലുമാക്കൻ, ജോൺ പി തോമസ്, സുരേഷ് ഓലിക്കൽ, , നൗഷാദ് ഇല്ലിക്കൻ,ശരത് ഒറ്റപ്ലാക്കൽ, ബെന്നി ചേറ്റുകുഴി, സിനിമോൾ തടത്തിൽ, ജോൺ, തുടങ്ങിയവർ സംസാരിച്ചു.