മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
കോട്ടയം :മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.
കോട്ടയം പേരൂർ പള്ളിക്കുന്നേൽ കടവിലാണ് സംഭവം.
മാന്നാനം സെൻ്റ്.എഫ്രേംസ് സ്കൂൾ വിദ്യാർത്ഥി ചെറുവാണ്ടൂർ വെട്ടിക്കൽ വീട്ടിൽ സുനിലിൻ്റെ മകൻ നവീൻ (15), ഏറ്റുമാനൂർ ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി ചെറുവാണ്ടൂർ കിഴക്കേ മാന്തോട്ടത്തിൽ ലിജോയുടെ മകൻ അമൽ (16) എന്നിവരാണ് മരിച്ചത്.
ഉച്ചക്ക് ഒരു മണിയോടെ അപകടമുണ്ടായത്.
നാല് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പള്ളിക്കുന്നേൽ കടവിൽ കുളിക്കാനെത്തിയത്.
ഇതിൽ രണ്ട് പേരാണ് കളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ട് കാൽവഴുതി മുങ്ങി താഴ്ന്നത്.
ഇവരെ രക്ഷിക്കാൻ സമീപവാസികളുടെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും ഒരാൾ മരിച്ചിരുന്നു. മറ്റൊരാളെ ഉടനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കാൻ നോക്കിയെങ്കിലും മരിച്ചു.
ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.