എം എൽ എ യുടെ ഫ്യൂച്ചർ സ്റ്റാറ്റർസ് പദ്ധതി ഉദ്ഘാടനം.സ്വാഗത സംഘരൂപീകരണം വെള്ളിയാഴ്ച മുരിക്കുംവയലിൽ
സ്വാഗത സംഘ രൂപീകരണ യോഗം
മുണ്ടക്കയം :പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഗവ /എയ്ഡഡ് സ്കൂളുകളിലെ മികച്ച അക്കാഡമിക് നിലവാരം പുലർത്തുന്നവരും സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്ക് കൈതാങ്ങാകാൻ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ രൂപീകരിച്ച ഫ്യൂച്ചർ സ്റ്റാറ്റർസ്
പദ്ധതി യുടെ ഔദ്യോഗികഉദ് ഘാടനം21.01.2022, രാവിലെ 10.00 മണിക്ക് മുരിക്കുംവയൽ ഗവ.വി എച്ച് എസ് എസ്സിൽ വെച്ച് കേരള വിദ്യാഭ്യാസമന്ത്രി .ശിവൻകുട്ടി നിർവഹിക്കുന്നു.ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗത സംഘ രൂപീകരണം 07.01.2022, 2.30 ന് മുരിക്കും വയൽ ഗവ.വി എച്ച് എസ് എസ്സിൽ നടക്കും.പി റ്റി എ പ്രസിഡന്റ സിജു കൈതമറ്റം അധ്യക്ഷ ത വഹിക്കുന്ന യോഗത്തിൽ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യാതിഥിയാവും.