മാധ്യമപ്രവർത്തകരുടെ പേരുപറഞ്ഞ് മുണ്ടക്കയം മേഖലയിലെ പാറമടകളിൽ നിന്നും പണം പിരിക്കാൻ ശ്രമം
മാധ്യമപ്രവർത്തകരുടെ പേരുപറഞ്ഞ് മുണ്ടക്കയം മേഖലയിലെ പാറമടകളിൽ നിന്നും പണം പിരിക്കാൻ ശ്രമം
മൂന്നു ദിവസം മുമ്പാണ് മുണ്ടക്കയത്തെ പാറമട ഉടമയ്ക്ക് പ്രമുഖ ചാനലിൽ നിന്നാണെന്ന് പറഞു ഒരു ഫോൺ കോൾ വരുന്നത്.
പാറമടകളുടെ റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും നാളെ 11 മണിക്ക് വന്നാൽ നേരിട്ട് കാണാൻ കഴിയുമെങ്കിൽ അത് ഒഴിവാക്കി വിടാം പറഞ്ഞായിരുന്നു ഫോൺ കോൾ
പിന്നീട് നാലു പേരോളം വിവിധ ഫോണുകളിൽ നിന്നും വിളിച്ചതായി പാറമട ഉടമ പറയുന്നു. ഇവരോട് ഐഡന്റിറ്റി ചോദിച്ചപ്പോൾ മൂന്നു പ്രമുഖ പത്രങ്ങൾക്ക് വാർത്ത കൊടുക്കുന്നത് തങ്ങളാണെന്ന് അവകാശപ്പെടുകയായിരുന്നു.
സംശയം തോന്നിയ പാറമട ഉടമ ചാനൽ പ്രവർത്തകരെ ബന്ധപ്പെട്ടപ്പോൾ ഇവരുടെ തട്ടിപ്പ് മനസ്സിലാകുകയായിരുന്നു. ഇടുക്കി ജില്ലാ അതിർത്തിയിൽ ഉള്ള ഭരണ മുന്നണിയുടെ രണ്ടാമത്തെ കക്ഷിയുടെ യുവജന സംഘടനാ നേതാവ്, വർഷങ്ങൾക്കു മുമ്പ് കാഞ്ഞിരപ്പള്ളിയിലെ ഒരു കേബിൾ ടിവിയിൽ ജോലി ചെയ്തിരുന്ന വ്യക്തി, എരുമേലിയിലെ രണ്ട് മാധ്യമപ്രവർത്തകർ എന്നിവരാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്
പാറമട ഉടമകളുടെ അസോസിയേഷൻ ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്.
മേഖലയിലുണ്ടായ ഉരുൾപൊട്ടലിന് കാരണം പാറമടകൾ ആണെന്ന് സോഷ്യൽമീഡിയയിൽ ആരോപണങ്ങൾ ഉയരുന്ന സമയം നോക്കി സംഘം മുതലെടുപ്പിനിറങ്ങുകയായിരുന്നുവെന്നാണ് സംശയം