റോഡ് നിർമ്മാണത്തിനിടെ ടിപ്പർ ലോറി കയറി മധ്യവയസ്കൻ മരിച്ചു.
മുണ്ടക്കയം: റോഡ് നിർമ്മാണത്തിനിടെ ടിപ്പർ ലോറി കയറി ഇറങ്ങി മധ്യവയസ്കൻ മരിച്ചു. മടുക്ക പാറമട പൂതകുഴിയിൽ ഇബ്രാഹിം (85) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. മുണ്ടക്കയം കോരുത്തോട് റോഡ് നിർമാണത്തിന്റെ ഭാഗമായി പാറമടയ്ക്ക് സമീപം ടിപ്പർ പുറകോട്ട് എടുക്കുന്നതിനിടയിൽ ഇബ്രാഹിം
ലോറിക്കടിയിൽ പെടുകയായിരുന്നു
ലോറിക്കടിയിൽപ്പെട്ട് ഇബ്രാഹിം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തലയിൽ കൂടി ടയർ കയറി ഇറങ്ങി. മുണ്ടക്കയം പൊലീസും കാഞ്ഞിരപ്പള്ളി നിന്നും ഫയർഫോഴ്സും എത്തി തുടർനടപടികൾ സ്വീകരിച്ചു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.