ജലസമ്യദ്ധിക്കായി കാര്‍ഷിക കുളങ്ങള്‍ വ്യാപകമാക്കാനായി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
ജലസമ്യദ്ധിക്കായി കാര്‍ഷിക കുളങ്ങള്‍ വ്യാപകമാക്കാനായി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി : സംസ്ഥാനത്ത് ജലസമ്യദ്ധി വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്തുടനീളം 1000 കുളങ്ങള്‍ നാടിന് സമര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന 7 ഗ്രാമ പഞ്ചായത്തുകളിലായി പൊതു കുളങ്ങളുടെയും, കാര്‍ഷിക കുളങ്ങളുടെയും നിര്‍മ്മാണം വ്യാപകമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലോകജലദിനത്തില്‍ മഹാത്മഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്തുടനീളം നിര്‍മ്മിച്ച 1000 കുളങ്ങള്‍ നാടിനായി സമര്‍പ്പിക്കുന്ന പ്രോഗ്രാമിന്‍റെ കാഞ്ഞിരപ്പളളി ബ്ലോക്ക് തല ഉത്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്‍റ്. കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡിലാണ് കാര്‍ഷിക കുളം നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍.തങ്കപ്പന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിമല ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി, ഷക്കീലാ നസിര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിന്ധു സോമന്‍, നിസ സലീം, ബിഡിഒ ഫൈസല്‍.എസ്,ജോയിന്‍റ് ബിഡിഒ റ്റി.ഇ സിയാദ്, എം.ജി.എന്‍.ആര്‍.ജി.എസ് ഉദ്യോഗസ്ഥാരായ രഹന രമേഷ്, അശ്വതി വിശ്വന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.