ജാമ്യത്തിൽ ഇറങ്ങി പിന്നീട് കോടതിയെ കബളിപ്പിച്ച് മുങ്ങിയ പ്രതിയെ മുണ്ടക്കയം പോലീസ് പിടികൂടി
മുണ്ടക്കയം :നിരോധിത ലഹരിവസ്തുക്കളായ LSD യും കഞ്ചാവും കൈവശം വച്ചതിന് അറസ്റ്റിലായ കേസിൽ ജാമ്യത്തിൽ ഇറങ്ങി പിന്നീട് കോടതിയെ കബളിപ്പിച്ച് മുങ്ങിയ പ്രതിയെ മുണ്ടക്കയം പോലീസ് പിടികൂടി. മുണ്ടക്കയം, ഇടക്കുന്നം ഭാഗത്ത് വാരിക്കാട്ട് വീട്ടിൽ ശശിധരൻ മകൻ കിരൺ എസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 11.10.2021ൽ കഞ്ചാവ് കേസിൽ അറസ്റ്റിൽ ആവുകയും പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു.
കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽശക്തമാക്കിയതിനൊടുവിൽ ഇയാളെ പിടി കൂടുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്. എച്ച്.ഓ ഷൈൻ കുമാർ എ, എ.എസ്.ഐ മനോജ് കെ ജി, സി.പി.ഓ മാരായ രഞ്ചു കെ റ്റി, രഞ്ജിത്ത് റ്റി എസ്, റോബിന് തോമസ്, രഞ്ജിത്ത് എസ് നായർ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.