യുവ സംഗമവും മതവിജ്ഞാന സദസ്സും ഇന്ന്
യുവ സംഗമവും മതവിജ്ഞാന സദസ്സും ഇന്ന്
വേലനിലം: വേലനിലം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ റമദാൻ മാസത്തിനോട് അനുബന്ധിച്ച് ഇന്ന് യുവ സംഗമവും മതവിജ്ഞാന സദസ്സ് നടത്തും
അസർ നമസ്കാരാനന്തരം യുവ സംഗമവും മഗ്‌രിബ് നമസ്കാരത്തിന് ശേഷം മതവിജ്ഞാന സദസും നടക്കും
ജമാഅത്ത് പ്രസിഡണ്ട് കെ കെ അഷ്റഫ് കല്ലുപുരക്കൽ അധ്യക്ഷത വഹിക്കുന്ന യോഗം ഇമാം അബ്ദുൽ റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്യും.
എം എം സൈനുദ്ദീൻ, കെ കെ നൗഷാദ് തുടങ്ങിയവർ സംസാരിക്കും. മുണ്ടക്കയം ടൗൺ മസ്ജിദ് ഇമാം അബ്ദുള്ള മൗലവി അൽ ഖാസിമി ക്ലാസുകൾ നയിക്കും