ജനകീയ പ്രതിരോധ ജാഥ’ മാര്‍ച്ച് 10, 11 തീയതികളില്‍ കോട്ടയം ജില്ലയില്‍
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ‘ജനകീയ പ്രതിരോധ ജാഥ’ മാര്‍ച്ച് 10, 11 തീയതികളില്‍ കോട്ടയം ജില്ലയില്‍
ജില്ലയില്‍ നിന്നാണ് ജാഥ ജില്ലയിലെത്തുന്നത്പി കെ ബിജു(മാനേജര്‍), സിഎസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എന്നിവരാണ് ജാഥാ
അംഗങ്ങള്‍.
മാര്‍ച്ച് 10ന് പകല്‍ മൂന്നിന് പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലം
കമ്മിറ്റികള്‍ ചേര്‍ന്ന് മുണ്ടക്കയത്ത് ജാഥയെ ജില്ലയിലേക്ക്
വരവേല്‍ക്കും. തുടര്‍ന്ന് സ്വീകരണ സമ്മേളനവും മുണ്ടക്കയത്ത് ചേരും.
നാലിന് ചങ്ങനാശേരിയിലും അഞ്ചിന് കോട്ടയത്തും വിപുലമായ
സ്വീകരണസമ്മേളനങ്ങള്‍ നടക്കും. ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിനമായ
11 ന് രാവിലെ 10ന് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിലാണ് ആദ്യ സ്വീകരണ
സമ്മേളനം. 11 ന് പാലാ ടൗണില്‍ സ്വീകരണം നല്‍കും. മൂന്നിന് കടുത്തുരുത്തി
മണ്ഡലത്തിലെ സ്വീകരണം കുറവിലങ്ങാട്ട് ഒരുക്കും. നാലിന് ഏറ്റുമാനൂരില്‍
സ്വീകരണം. വൈകിട്ട് അഞ്ചിന് വൈക്കം മണ്ഡലത്തിലെ തലയോലപ്പറമ്പിലെ
സ്വീകരണത്തോടെ ജില്ലയിലെ പര്യടനം സമാപിക്കും.
മണ്ഡലങ്ങളില്‍ നടക്കുന്ന സ്വീകരണത്തിനായി വിപുലമായ സംഘാടകസമിതികള്‍
രൂപീകരിച്ചിട്ടുണ്ട്. വിപുലമായ പ്രചാരണങ്ങളും സംഘടിപ്പിക്കും.