തമിഴ്നാട്ടിലെ തേനിയിൽ കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
“തമിഴ്നാട്ടിലെ തേനിയിൽ കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. ടയര്‍പൊട്ടിയ കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
Update
തേനിയിൽ മരിച്ചത് കോട്ടയം തിരുവാതുക്കൽ സ്വദേശികളായ യുവാക്കൾ
അക്ഷയ് അജേഷ് (23) , ഗോകുൽ (23) എന്നിവരാണ് മരിച്ചത്
വടവാതൂർ സ്വദേശി അനന്ദുവിന്റെ സഹോദരിയെ തമിഴ്നാട്ടിലെ കോളജിൽ നിന്ന് കൂട്ടിക്കൊണ്ടു വരാനാണ് യുവാക്കൾ ഇന്നലെ വൈകിട്ട് കാറുമായി പോയത്. അനന്തുവിന് ഗുരുതര പരിക്കുണ്ട്
അനന്ദുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കാറാണ്