പാറത്തോട് ഇടക്കുന്നത്ത് നാടിറങ്ങിയ കാട്ടു പോത്ത് കിണറ്റിൽ വീണു

കാഞ്ഞിരപ്പള്ളി: പാറത്തോട് ഇടക്കുന്നത്ത് നാടിറങ്ങിയ കാട്ടു പോത്ത് കിണറ്റിൽ വീണു. ഇടക്കുന്നം സി.എസ്. ഐ. പള്ളിക്കു സമീപം കൊച്ചു വീട്ടിൽ തോമസിന്റെ പുരയിടത്തിലെ കിണറ്റിലാണ് കാട്ടു പോത്ത് അകപ്പെട്ടത് . ചൊവ്വാഴ്ച രാത്രി ഏഴ് മണി യോടു കൂടിയാണ് .സംഭവം. തിങ്കളാഴ്ച ഇടക്കുന്നം ഭാഗത്ത് പോത്തിനെ പലരും കണ്ടിരുന്നു.കഴിഞ്ഞ ദിവസം പശുതൊഴുത്തിൽ കയറിയ കാട്ടുപോത്തിനെ വീട്ടുകാർ ബഹളം വച്ച് അടിച്ചിരുന്നു . വനപാലകർ സ്ഥലത്ത് എത്തിയെങ്കിലും പോത്തിനെ കണ്ടെത്താൻ സാധിച്ചില്ല . ഇതിനിടയിലാണ് കാട്ടുപോത്ത് കിണറ്റിൽ അകപ്പെട്ടത്

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page