സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. മാര്‍ച്ച് ഒന്നുമുതല്‍
സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ റേഷന്‍കടകള്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ തുറന്നുപ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം.
ഉച്ചയ്ക്ക് ശേഷം നാല് മണി മുതല്‍ വൈകിട്ട് ഏഴുവരെയും പ്രവര്‍ത്തിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി മാസത്തെ റേഷന്‍ മാര്‍ച്ച് നാല് വരെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അറിയിച്ചു.