കോട്ടയം ജില്ലയിൽ നാലു വാർഡുകളിൽ തിരഞ്ഞെടുപ്പ് ഇന്ന്
കോട്ടയം ജില്ലയിൽ നാലു വാർഡുകളിൽ തിരഞ്ഞെടുപ്പ് ഇന്ന്
എരുമേലി പഞ്ചായത്തിലെ ഒഴക്കനാട്,
പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം, വെള്ളിയനൂർ പഞ്ചായത്തിലെ പൂവക്കുളം,കടപ്പാമറ്റം പഞ്ചായത്തിലെ വയല എന്നിവടങ്ങളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ്.
ഇതിൽ എരുമേലി അഞ്ചാ വാർഡ് തിരഞ്ഞെടുപ്പ് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് പദം വഹിക്കുന്ന എൽ.ഡി.എഫിന് നിർണ്ണായകമാണ്. ആകെ 23 വാർഡുകൾ ഉള്ള എരുമേലി പഞ്ചായത്തിൽ എൽ.ഡി.എഫ് 11,യു.ഡി.എഫ് 12 എന്നതാണ് കക്ഷി നില, ഒരംഗം രാജിവെച്ചതോടെ യു.ഡി.എഫ് 11 പേരായി. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഒരു യു.ഡി.എഫ് അംഗത്തിൻ്റെ വോട്ട് അസാധുവായതിനാൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻ്റ് സ്ഥാനം LDF കരസ്ഥമാക്കിയത്. പിന്നീട് UDF വീണ്ടും അവിശ്വാസം കൊണ്ടുവന്നെങ്കിലും ഒരു യു.ഡി.എഫ് അംഗം എൽ.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചതോടെ പ്രസിഡൻറ് പദത്തിനൊപ്പം, വൈസ് പ്രസിഡൻ്റ് പദവും LDF കരസ്ഥമാക്കി.
നിലവിൽ LDF ന് ഭരണം നിലനിറുത്തണമെങ്കിൽ വാർഡിൽ വിജയം അനിവാര്യമാണ്.