വഴിയോര കച്ചവട തൊഴിലാളി യൂണിയൻ – സി.ഐ.ടി.യു വിൻ്റെ
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ – സി.ഐ.ടി.യു വിൻ്റെ കോട്ടയം ജില്ലാ പ്രസിഡണ്ടായി ലാലിച്ചൻ ജോർജിനെയും, സെക്രട്ടറിയായി അഡ്വ.എം.എ.റിബിൻ ഷായെയും ,35 അംഗ ജില്ലാ കമ്മറ്റിയെയും കാഞ്ഞിരപ്പള്ളി ചിറ്റടിയിൽ ചേർന്ന രണ്ടാമത് ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.CPI(M) ജില്ലാ സെക്രട്ടറിയേറ്റംഗവും, CITU ജില്ലാ ജോ. സെക്രട്ടറിയുമാണ് ലാലിച്ചൻ ജോർജ്.ClTU കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയംഗവും, DYFI ജില്ലാ കമ്മറ്റിയംഗവുമാണ് അഡ്വ.എം.എ.റിബിൻ ഷാ. മുകേഷ് മുരളിയാണ് ട്രഷറർ.എസ്. കൊച്ചുമോൻ, പി.എ.മൻസൂർ,സലീന മജീദ്, സി.എച്ച്.സമീർ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും കെ.ടി.സുരേഷ്, അജി പാല, അനീഷ് പുതുപ്പള്ളി, സാജൻ വർഗീസ്, അബ്ദുൾ സലീം എന്നിവരെ ജോ. സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയമം എല്ലാ പഞ്ചായത്തുകളിലും അടിയന്തിരമായി നടപ്പിലാക്കണമെന്നും, അന്യായമായ കുടിയൊഴിപ്പിക്കൽ നടപടികൾ അവസാനിപ്പിക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കാഞ്ഞിരപ്പള്ളി ചിറ്റടി പബ്ലിക് ലൈബ്രറി ഹാളിലെ സ.എം.മീരാസാഹിബ് നഗറിൽ വെച്ച് നടന്ന ജില്ലാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ആർ.രഘുനാഥൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡണ്ട് ലാലിച്ചൻ ജോർജ് അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി എം.എച്ച്.സലീം പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി ആൻ്റണി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.ജില്ലാ ട്രഷറർ മുകേഷ് മുരളി രക്തസാക്ഷി പ്രമേയവും, ജോ. സെക്രട്ടറി കെ.ടി.സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് അഡ്വ.റെജി സഖറിയ, ജില്ലാ കമ്മറ്റിയംഗം വി.പി.ഇസ്മായിൽ, ഏരിയാ സെക്രട്ടറി പി.കെ.നസീർ, പാറത്തോട് ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് സിന്ധു മോഹനൻ, യൂണിയൻ ഭാരവാഹികളായ അഡ്വ.എം.എ.റിബിൻ ഷാ, പി.എ.മൻസൂർ, സലീനാ മജീദ്,സാജൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.