മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ വീട്ടിൽ ബിജു മകൻ ജോബ് എന്ന് വിളിക്കുന്ന വിഷ്ണു (27), എരുമേലി തടത്തേൽ വീട്ടിൽ രാജേന്ദ്രൻ മകൻ അരവിന്ദ് (25), കാഞ്ഞിരപ്പള്ളി തേനംമാക്കൽ വീട്ടിൽ നാസർ മകൻ നാസിഫ് നാസർ (26), എരുമേലി താന്നിക്കൽ വീട്ടിൽ നാസർ മകൻ ആദിൽ ഹക്കീം (25) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ആഴ്ചയിലെ രണ്ടു ദിവസങ്ങളിലായി കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണ്ണം എന്ന വ്യാജേനെ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ഇവർ രണ്ടു മാലകൾ രണ്ട് ദിവസങ്ങളിലായി പണയം വച്ചാണ് 2,02,000 രൂപ തട്ടിയെടുത്തത്. പിന്നീട് സ്ഥാപന ഉടമ മാല പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് മനസ്സിലാക്കുകയും, പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ യുവാക്കളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഷിന്റോ പി. കുര്യൻ, എസ്.ഐ മാരായ രാജേഷ് കുമാർ, സുനിൽകുമാർ, സുരേഷ് കുമാർ സി.പി.ഓ മാരായ ഷിബു എൻ നായർ, ബോബിസുധീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി