ട്രഷറിക്ക് വിട്ട് നല്കിയ സ്ഥലത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ആരോപണം
തിലകന് സ്മാരക സാംസ്കാരിക നിലയ നിര്‍മ്മാണം
ട്രഷറിക്ക് വിട്ട് നല്കിയ സ്ഥലത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ആരോപണം
മുണ്ടക്കയം: തിലകന് സ്മാരക സാംസ്കാരിക നിലയ നിര്‍മ്മാണം
ട്രഷറിക്ക് വിട്ട് നല്കിയ സ്ഥലത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ആരോപണം.വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രഷറി നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചിരുന്നു തുടര്‍ന്ന് വിവിധ സംഘടനകള്‍ വര്‍ഷങ്ങള്‍ ശ്രമം നടത്തിയിട്ടാണ് പഞ്ചായത്തില്‍ നിന്നും കംഫര്‍ട്ട് സ്റ്റേഷന്റെ മുകള്‍ ഭാഗത്തായി പത്ത് സെന്റ് സ്ഥലം അനുവദിച്ചത്.എന്നാല്‍ പിന്നെയും ട്രഷറി നിര്‍മ്മാണം വൈകി.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പഞ്ചായത്തിന് അനുവദിച്ചു കിട്ടിയ സ്ഥലം പോക്കുവരവ് ചെയ്യാത്തതായിരുന്നു പ്രശ്നം .ഈ പ്രശ്നവും മറികടന്നത് അടുത്ത കാലത്താണ്.അതേ സമയം ട്രഷറിക്കു കൈമാറിയ സ്ഥലം മാത്രമാണ് പോക്കുവരവ് ചെയ്തിരിക്കുന്നതെങ്കില്‍ ഇപ്പോള്‍ ഉദ്ഘാടനം നടത്തുന്ന സാംസ്കാരിക നിലയത്തിന്റെ നിര്‍മ്മാണവും വൈകുന്നതിന് കാരണമാകും.
പഞ്ചായത്ത് കിണറിനു സമീപമായി ട്രഷറിക്ക് അനുവദിച്ച പത്ത് സെന്റ് സ്ഥലത്തിന്രെ ഭൂരിഭാഗപ്രദേശങ്ങളും ഇപ്പോള്‍ സാംസ്കാരിക നിലയത്തിനുവേണ്ടി നിരപ്പാക്കിയിട്ടുണ്ട്. ഇത് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിനെ അറിയിട്ടില്ലെന്നും ആരോപണമുണ്ട്.