പുഴമണൽ കടത്തിക്കൊണ്ടു പോയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഈരാറ്റുപേട്ട ഇളപ്പുങ്കൽ ഭാഗത്തെ മീനച്ചിലാറ്റിൽ നിന്നും അനധികൃതമായി പുഴമണൽ കടത്തിക്കൊണ്ടു പോയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര വടക്കേൽ തൈത്തോട്ടം വീട്ടിൽ മധു മകൻ മഹേഷ് (29), കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം ഭാഗത്ത് കണിയാന്റെ കിഴക്കേതിൽ വീട്ടിൽകാസിംകുഞ്ഞ് മകൻ ഷാജി (40) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ഇന്നലെ അർദ്ധരാത്രിയിൽ പുഴയിൽ നിന്നും അനധികൃതമായി മണൽ ലോറിയിൽ കയറ്റി കടത്തി കൊണ്ടുപോകുവായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രികാല വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇരുവരെയും വാഹനവുമായി പനയ്ക്കപ്പാലത്ത് വച്ച് പിടികൂടുന്നത്.