വാഗമണ്ണിലെ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും ചത്ത പുഴുവിനെ കണ്ടെത്തിയതായി പരാതി
വാഗമണ്ണിലെ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും ചത്ത പുഴുവിനെ കണ്ടെത്തിയതായി പരാതി
ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായതോടെ ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു.
വാഗമണ്ണിലെ വാഗാലാന്റ് ഹോട്ടലിലായിരുന്നു സംഭവം. കോഴിക്കോട് നിന്നെത്തിയ വിനോദ സഞ്ചാര സംഘത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മുട്ടക്കറിയില്‍ നിന്ന് ചത്ത പുഴുവിനെ കിട്ടിയത്. ഇക്കാര്യം ഹോട്ടല്‍ അധികൃതരെ അറിയിച്ചപ്പോള്‍ മോശമായാണ് പെരുമാറിയതെന്ന് ആരോപണമുണ്ട്.
പുഴുവിനെ കിട്ടിയതായുള്ള പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പും ഏലപ്പാറ പഞ്ചായത്തും ചേര്‍ന്നാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ച ഹോട്ടലിലാണ് സംഭവമുണ്ടായത്.