കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തി
കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തി
വ്യാഴാഴ്ച മുതൽ പാസ്പോർട്ട് സേവാ കേന്ദ്രം തുറക്കില്ല.
സാങ്കേതികവും പ്രവർത്തനപരവുമായ കാരണങ്ങൾ മൂലമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് വിശദീകരണം.
കോട്ടയം പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്നും നേരത്തെ അനുവദിച്ചു നല്കിയ വ്യാഴാഴ്ച മുതലുള്ള കൂടിക്കാഴ്ചയുടെ സമയക്രമങ്ങള്‍ അപേക്ഷകര്‍ അടുത്തുള്ള പാസ്പോര്‍ട്ട് സേവാ സേവാകേന്ദ്രങ്ങളിലേക്ക് സൗകര്യപ്രദമായ തീയതികളിൽ പുനഃക്രമീകരിക്കേണ്ടതാണ്.
കോട്ടയം ജില്ലയിലെ താമസക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആലപ്പുഴ, ആലുവ, തൃപ്പുണിത്തുറ എന്നീ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെ സാധാരണ, തത്ക്കാല്‍, പിസിസി അപേക്ഷകൾക്കുള്ള അപ്പോയിന്മെന്റുകളുടെ എണ്ണം ആനുപാതികമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.