ഏകദിന ശിൽപ്പശാല
ഏകദിന ശിൽപ്പശാല
മുരിക്കുംവയൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്രിയാത്മക കൗമാരവും കരുത്തുo കരുതലുo എന്നതിനെ ആസ്പദമാക്കി ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും ക്ലാസു നയിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പാൾ പി എസ് സുരേഷ് ഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ ഉദ്ഘാടനം ചെയ്തു. ശ്രീമതി പി ആർ നയന (സിവിൽ ഓഫീസർ), ഡോ.ജോസഫ് ആൻറണി, എം.പി രാജേഷ്, റ്റി എച്ച്. ഷീജാമോൾ, ബി സുരേഷ് കുമാർ, തോമസ് പാട്രിക്ക്, നിതാ ദേവി എന്നിവർ പ്രസംഗിച്ചു.