കോട്ടയം മെഡിക്കൽ കോളേജിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം
കോട്ടയം മെഡിക്കൽ കോളേജിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം.തീയും, പുകയും ഉയർന്നതോടെ സമീപ വാർഡിലെ രോഗികളെ ഒഴിപ്പിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൻ്റെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്.തീപിടുത്തത്തിന് കാരണം വ്യക്തമല്ല.അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി.ആശുപത്രിയുടെ മൂന്നാം വാർഡിൻ്റെ പിൻഭാഗത്താണ് പുതിയ എട്ട് നില കെട്ടിടം നിർമ്മിക്കുന്നത്.ഇതേ തുടർന്ന് മൂന്നാം വാർഡിലെ നൂറിലധികം വരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു.