സഹാപാഠിയുടെ പിതാവിന്റെ മരണാന്തര ചടങ്ങിന് എത്തിയ വിദ്യാർത്ഥി വേലനിലം ചെക്ക് ഡാമിൽ മുങ്ങി മരിച്ചു
സഹാപാഠിയുടെ പിതാവിന്റെ മരണാന്തര ചടങ്ങിന് എത്തിയ വിദ്യാർത്ഥി വേലനിലം ചെക്ക് ഡാമിൽ മുങ്ങി മരിച്ചു. ഇളങ്കാട് ടോപ്പ് വേങ്ങക്കുന്നേൽ ആഷിഷ് മോഹനൻ ആണ് മരിച്ചത്. പള്ളിക്കത്തോട് ഗവർമെന്റ് ഐടിഐ പഠിക്കുന്ന ആഷിഷ് സുഹൃത്തുക്കളോടൊപ്പം കൂട്ടുകാരന്റെ പിതാവിന്റെ മരണാന്തരം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത് . മൃതദേഹം മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ.
ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും