കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റയിൽസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി.
കാഞ്ഞിരപ്പള്ളി : പുൽപ്പേൽ ടെക്സ്റ്റയിൽസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി. കടയിൽ ഷോപ്പിങ്ങിന് എത്തിയയാൾ വാഹനം റിവേഴ്സിൽ എടുക്കുവാൻ ശ്രമിച്ചപ്പോൾ ആക്സിലേറ്ററിൽ ചെരുപ്പ് കുടുങ്ങുകയും, ഊരുവാൻ ശ്രമിച്ചപ്പോൾ ആക്സിലേറ്റർ മുറുകി, വാഹനത്തിന്റെ നിയന്ത്രണം വിട്ട് കടയുടെ ഉള്ളിലേക്ക് വേഗത്തിൽ ഇടിച്ചുകയറുകയും ആണുണ്ടായത് . ചിറക്കടവ് മണ്ണംപ്ളാക്കൽ കങ്ങഴപ്പറമ്പിൽ ജോസി ഓടിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ജോസിക്ക് നിസ്സാര പരിക്കേറ്റു .കടയുടെ ഉള്ളിൽ നിന്നിരുന്ന പൂഞ്ഞാർ സ്വദേശി കിഴക്കേകോട് ജെസ്റ്റിന്റെ കാലിന് അപകടത്തിൽ ചെറിയ പരിക്കേറ്റു.ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്ന് മണിയോട് കൂടിയായിരുന്നു സംഭവം