കേരള കോൺ ഗ്രസ്സ്( എം) പ്രതിനിധികളുടെ സഹകാരി സംഗമം നാളെ
കേരള കോൺ ഗ്രസ്സ്( എം) സഹകാരി സംഗമം നാളെ ( 11/2/2023 , ശനി)
കോട്ടയം : ജില്ലയിൽ നിന്നും വിവിധ സഹകരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് ( എം) പ്രതിനിധികളുടെ സംഗമവും സഹകരണ ഭേദഗതി ബിൽ ചർച്ചയും നാളെ നടക്കുമെന്ന് ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ അറിയിച്ചു. ശനിയാഴ്ച 2.30 പി എം മുതൽ 5. 30 പി എം വരെ രാമപുരം മൈക്കിൾ പ്ലാസ കൺവെൻഷൻ സെന്ററിലാണ് സഹകാരി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാപ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ചെയർമാൻ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും. ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, തോമസ് ചാഴികാടൻ എം പി,ജോബ് മൈക്കിൾ എംഎൽഎ , സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ,സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. നിർദ്ദിഷ്ട സഹകരണ ഭേദഗതി ബില്ലും സഹകരണ രംഗത്തെ മാറ്റങ്ങളും എന്ന വിഷയത്തിൽ റിട്ട. ജോയിന്റ് രജിസ്ട്രാർ ടോണി ജോസഫ് , കേരള കോൺഗ്രസ്സും സഹകാരികളും എന്ന വിഷയത്തിൽ പ്രൊഫ. ലോപ്പസ് മാത്യു എന്നിവർ ക്ലാസ്സുകൾ നയിക്കും. സഹകരണ രംഗത്തെ ആനുകാലിക വിഷയങ്ങൾ കേരള ബാങ്ക് ഡയറക്ടർ ബോർഡഗം കെ ജെ ഫിലിപ്പ് കുഴി കുളം, പാർട്ടി ജനറൽ സെക്രട്ടറി ജോസ് ടോം എന്നിവർ അവതരിപ്പിക്കും.ജോർജ് കുട്ടി ആഗസ്തി, സണ്ണി തെക്കേടം,ബേബി ഉഴുത്തുവാൽ, സണ്ണി പാറപ്പറമ്പിൽ , പി എം മാത്യു, സക്കറിയാസ് കുതിരവേലി, ജോസഫ് ചാമക്കാല, ബൈജു ജോൺ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും . ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ നിന്നായി അഞ്ഞൂറോളം കേരള കോൺഗ്രസ്സ് (എം) പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സഹകാരി സംഗമത്തോടനുബഡിച്ച് നടക്കുന്ന ചർച്ചയിൽ ഉരു ത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് ഗവൺമെൻറിനു മുമ്പിൽ സമർപ്പിക്കും. സമീപകാലത്ത് സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളെയും ,സഹകരണ ഭേദഗതിയിലൂടെ വരുന്ന മാറ്റങ്ങളെയും സംബ ഡിച്ച് ബോർഡംങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും , കൂടുതൽ മികച്ച രീതിയിൽ സഹകരണ സ്ഥാപനങ്ങളെ നയിക്കുന്നതിന് ബോർഡംഗങ്ങളെ സജ്ജരാക്കുന്നതിനും വേണ്ടിയാണ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽസഹകാരി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.