പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞിരപ്പള്ളി ഏരിയാ സമിതിയുടെ നേതൃത്വത്തിൽ സാംസ്കാരിക സംഗമം സംഘടിപ്പിക്കും
എരുമേലി:വിദ്വേഷത്തിനും, വിഭജനത്തിനുമെതിരെ
സാംസ്കാരിക കേരളം എന്ന സന്ദേശമുയർത്തി പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞിരപ്പള്ളി ഏരിയാ സമിതിയുടെ നേതൃത്വത്തിൽ സാംസ്കാരിക സംഗമം സംഘടിപ്പിക്കും.ഫെബ്രു.11 ശനി ഉച്ചകഴിഞ്ഞ് 2 മണി മുതൽ എരുമേലി KTDC പിൽഗ്രിം സെൻ്റെറിലാണ് കലാ -സാംസ്‌കാരിക പ്രവർത്തകരും, എഴുത്തുകാരും ഒത്ത് ചേരുന്നത്.പരിപാടി ജില്ലാ സെക്രട്ടറി ആർ.പ്രസന്നൻ ഉദ്ഘാടനം ചെയ്യും.ജില്ല ആസൂത്രണ സമിതിയംഗം കെ.രാജേഷ് മുഖ്യ പ്രഭാഷണം നടത്തും.സംഘം ഏരിയാ പ്രസിഡണ്ട് പി.കെ.അബ്ദുൾ കരീം അദ്ധ്യക്ഷനാവും.ഏരിയാ സെക്രട്ടറി അഡ്വ.എം.എ.റിബിൻ ഷാ, ജില്ലാ കമ്മറ്റിയംഗങ്ങളായ എൻ.സോമനാഥൻ, റജീന റഫീഖ്, ആർ.ധർമ കീർത്തി, വനിതാ സാഹിതി ജില്ലാ കമ്മറ്റിയംഗം നസീമ സലീം, വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ജില്ലാ കോഓർഡിനേറ്റർ രാഹുൽ കൊച്ചാപ്പി എന്നിവർ പ്രഭാഷണങ്ങൾ നടത്തും.തുടർന്ന് സംഗമത്തിൻ്റെ ഭാഗമായി കവിയരങ്ങ്, കലാവതരണങ്ങൾ എന്നിവയും നടക്കും.