കാഞ്ഞിരപ്പള്ളി പോസ്റ്റ് ഓഫീസിനു മുന്നില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
അദാനിക്ക് വേണ്ടി രാജ്യത്തെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ യുവജന പ്രതിഷേധമിരമ്പിയാർത്തു..അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക,
അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങാൻ LIC – SBI എടുത്ത തീരുമാനത്തിൽ നിന്ന് പിൻമാറുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം എ റിബിൻഷാ അദ്ധ്യക്ഷനായി. ബ്ളോക്ക് സെക്രട്ടറി ബി ആർ അൻഷാദ്, ജില്ലാ കമ്മറ്റിയംഗം കെ.ആർ.സെയ്ൻ, എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം വൈഷ്ണവി ഷാജി ,ബിബിൻ ബി.ആർ എന്നിവർ പ്രസംഗിച്ചു.