കൊക്കയാര്‍ വെംബ്ലി നിരവ് പാറയില്‍ കാട്ടുപോത്തിറങ്ങി
കൊക്കയാര്‍ വെംബ്ലി നിരവ് പാറയില്‍ കാട്ടുപോത്തിറങ്ങി
മുണ്ടക്കയം : കൊക്കയാര്‍ പഞ്ചായത്തിലെ വെംബ്ലി നിരവ്പാറ അന്തിക്കാട് ഭാഗത്ത് കാട്ടുപോത്തിറങ്ങിയത് പരിഭ്രാന്തിപരത്തി.കഴിഞ്ഞ ദിവസം രാവിലെ ചിലര്‍ കാട്ടുപോത്തിനെ വെംബ്ലി റോഡരികില്‍ കണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും നാട്ടുകാര്‍ വിശ്വസിച്ചിരുന്നില്ല.നിരവ്പാറ അന്തിനാട് ഭാഗത്തേക്ക് കയ്യാലകളും മറ്റും തകര്‍ത്താണ് പോത്ത് കയറിപോയിരിക്കുന്നത്.കുട്ടിപ്ലങ്ങാട് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കാട്ട് പോത്ത് സമീപത്തെ ഉറുമ്പിക്കര വനത്തില്‍ നിന്നുമെത്തിയതാകാനാണ് സാധ്യത