നിങ്ങളുടെ കുട്ടി നാട്ടിലെ താരമാകണോ… ? കോട്ടയത്ത് കിഡ്സ് ഫാഷൻ ഷോ വരുന്നു

വീട്ടിലെ സെലിബ്രിറ്റിയായ നിങ്ങളുടെ കുട്ടി നാട്ടിലെ താരമാകണോ… ? വേഷപ്പകർച്ചയിലൂടെ രൂപവും ഭാവും മാറ്റണോ: കുട്ടിത്താരത്തിൽ ആത്മവിശ്വാസം നിറയ്ക്കണോ.. ! കുട്ടിത്താരങ്ങളുടെ തകർപ്പൻ പ്രകടനവുമായി കോട്ടയത്ത് കിഡ്സ് ഫാഷൻ ഷോ വരുന്നു

കോട്ടയം: വീട്ടിലെ സെലിബ്രിറ്റിയായ കുട്ടിയ്ക്ക് നാട്ടിലെ താരമാകണോ… ? വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ കുട്ടി നടത്തുന്ന തകർപ്പൻ പ്രകടനം നാട്ടാര് കണ്ട് കയ്യടിക്കണോ.. ? കോട്ടയത്തിൻ്റെ മണ്ണിൽ തകപ്പൻ കിഡ്സ് ഫാൻ ഷോയുമായി മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്‌സും ഒ വി & ക്രൂവും എത്തുന്നു. 2023 ഫെബ്രുവരി 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കിഡ്സ്‌ ഫാഷൻ ഷോയിൽ തേച്ചു മിനുക്കിയെടുക്കുന്നത് കോട്ടയത്തെ കുട്ടികളുടെ തകർപ്പൻ പ്രകടനങ്ങൾ തന്നെയാണ്.
ഷോയുടെ മുന്നോടിയായി ഫെബ്രുവരി 12,19 തിയതികളിൽ കുട്ടികൾക്കായി ഗ്രൂമിംഗ് സെഷനുകൾ കോട്ടയം മൗണ്ട് കാർമ്മൽ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെ ഒട്ടനവധി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരുന്ന ഒവി ആൻഡ് ക്രൂവിന്റെ ചിട്ടയായ പരിശീലനവും ഗ്രൂമിംഗും കുട്ടികൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണ്.
3 മുതൽ 10വയസ്സുവരെപ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
3വയസ് – 6വയസ്, 7വയസ് – 10 വയസ് എന്നിങ്ങനെ രണ്ട് കാറ്റഗറിയിൽ മൂന്നു റൗണ്ടുകളിലാകും മത്സരം നടക്കുന്നത്.

ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാനതലത്തിൽ മത്സരിക്കാം, സിനിമ- പരസ്യചിത്ര- മോഡലിംഗ് മേഖലകളിൽ മികച്ച അവസരങ്ങളാണ് കാത്തിരിക്കുന്നത്. അതിനാൽ, കിഡ്‌സ് ഫാഷൻ ഷോയുടെ കോട്ടയം എഡിഷൻ വൻ വിജയമാക്കാനും കുട്ടികൾക്കായി ഒരു പുതിയ ലോകം തുറക്കാനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
ഷോയിലേക്കുള്ള രെജിസ്ട്രേഷൻ ഗൂഗിൾ ഫോം മുഖേന ഫെബ്രുവരി 10 മുതൽ ആരംഭിക്കും. ഗ്രൂമിംഗ് സെഷന്റെ ആദ്യദിനമായ ഫെബ്രുവരി 12 ന് സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
Wtsp 9895333475
8848096422
സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുക
https://www.facebook.com/profile.php?id=100089603722468&mibextid=ZbWKwL
https://instagram.com/mentoraassociates?igshid=ZDdkNTZiNTM=

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page