ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടര വയസുകാരി മരിച്ചു
ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടര വയസുകാരി മരിച്ചു
കോട്ടയം: തിരുവാർപ്പിൽ കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു.
തിരുവാർപ്പ് വെട്ടിക്കാട് നാസറിന്റെ (റിട്ട.ബോട്ട് ചെക്കർ )മകൾ റുക്സാനയുടെയും – ഷിയാസിന്റെയും (കക്കാക്കളം) മകൾ സനാ ഫാത്തിമ (രണ്ടര വയസ് ) ആണ് മരിച്ചത്.
വീടിനടുത്ത് കളിച്ചു കൊണ്ടിരുന്നപ്പോൾ ബക്കറ്റിലെ വെള്ളത്തിൽ വീണ് ആണ് മരണം സംഭവിച്ചത്.
അച്ഛനും അമ്മയും ജോലിക്ക് പോയതിനാൽ മുത്തച്ഛനും മുത്തശ്ശിയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
കബറടക്കം വൈകുന്നേരം അഞ്ചുമണിക്ക് താഴത്തങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.