വില കയറ്റ നടപടികളും, നികുതികളും പിൻവലിക്കണമെന്ന് നാഷണലിസ്റ്റ് കിസാൻ സഭ
ജനഹിതം അനുസരിച്ച് സംസ്ഥാന സർക്കാർ ബജറ്റിലെ എല്ലാ വില കയറ്റ നടപടികളും, നികുതികളും പിൻവലിക്കണമെന്ന് നാഷണലിസ്റ്റ് കിസാൻ സഭ (NCP) കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. റബ്ബർ കർഷകരെ സംരക്ഷിക്കുവാൻ 600 കോടി അനുവദിച്ച സർക്കാർ നടപടിയെ യോഗം അഭിനന്ദിച്ചു. ജില്ലാ സെക്രട്ടറി സാദത്ത് കളരിക്കൽ, റാഫി കെൻസ്, മിർഷാഖാൻ, പി എ . സാലു, ഇബ്രാഹിം പുളിമൂട്ടിൽ, സുജിത് വാഴൂർ തുടങ്ങിയവർ സംസാരിച്ചു.