സംസ്ഥാന ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ പ്രളയബാധിതർ
സംസ്ഥാന ബജറ്റ് ഇന്ന്. പ്രളയത്തിൽ തകർന്ന മലയോരമേഖലയ്ക്ക് പ്രത്യേക പാക്കേജ് ഉണ്ടാകുമോ.. പ്രതീക്ഷയോടെ കൂട്ടിക്കൽ, കൊക്കയാർ നിവാസികൾ
മുണ്ടക്കയം: സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് പ്രളയം പിഴുതെറിഞ്ഞ കൂട്ടിക്കൽ മുണ്ടക്കയം കൊക്കയാർ ഉൾപ്പെടെയുള്ള പഞ്ചായത്ത് നിവാസികൾ. പ്രളയം കഴിഞ്ഞ നാൾ മുതൽ തന്നെ വിവിധ രാഷ്ട്രീയ പാർട്ടികളും പൊതുപ്രവർത്തകരും നിരന്തരം സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രളയ മേഖലയിലെ പുനരധിവാസത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം എന്നുള്ളത്. ഇത് ഈ ബജറ്റിൽ സാധ്യമാകും എന്നാണ് മലയോര നിവാസികൾ പ്രതീക്ഷിക്കുന്നത്.