കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒറ്റഈട്ടി ,മലമേൽ, മാവടി, തുമ്പശേരി, വേലത്ത്ശേരി, കുളത്തുങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് (03/02/2023) ന് രാവിലെ 8 _30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മെത്രാൻചേരി,പൂതിരി, കറ്റുവെട്ടിക്കൽ , മുറിയാങ്കൽ, പുതുക്കുളം, കണ്ണൻകുന്ന്, മൈലാടി , ചേന്നാമറ്റം ക്രഷർ, വയലിൽപ്പടി ഭാഗങ്ങളിൽ ഇന്ന് ( 03.02.2023) 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ ഇന്ന് (03.02.23) 11KV ലൈനിൽ മെയിന്റനൻസ് വർക്കുള്ളതിനാൽ കവണാർ ലാറ്റക്സ്, വാകക്കാട്, തഴക്കവയൽ, അഞ്ചു മല ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 9AM മുതൽ 5.30PM വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന താന്നിക്കൽ പടി , മൈക്രോ , വടവാതൂർ , ജയ്ക്കോ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇല്ലത്തുപടി, വള്ളത്തോൾ, ടെംപിൾ 1വടക്കേക്കര, എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (03-02-23)രാവിലെ 9:00am മുതൽ 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന,മോർച്ചറി, ചെത്തിപ്പുഴ ക്വാർട്ടേഴ്‌സ്, ചെത്തിപ്പുഴ ഹോസ്പിറ്റൽ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (03-02-23)രാവിലെ 9:00am മുതൽ 5:00മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
ഇന്ന് 03.02.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉറവ കോളനി , ദേവമാതാ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിക്കൽ, മുറിഞ്ഞാറ എന്നീ ട്രാൻസ്ഫോർമറിൻ്റെ ഭാഗങ്ങളിൽ ഇന്ന് രാവിലെ (03/02/23) 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പനയത്തി, മണ്ണാർകുന്ന് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 03.02.2023 വെള്ളിയാഴ്ച വൈദ്യുതി ഭാഗീകമായി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലുള്ള പള്ളിക്കവല, കുഴിത്താർ, തട്ടുങ്കൽ, കല്ലുമട, വില്ലേജ് ഓഫീസ് ഭാഗം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയും കുഴിവേലിപ്പടി, കാരാമ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5.30 വരെയും വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഫെഡറൽ ബാങ്ക് ,കണിയാപറമ്പ് ബിൽഡിംഗ്, അധ്യാപക സഹകരണ ബാങ്ക്, ടെക്നിക്കൽ സ്കൂൾ പുതുപ്പള്ളി. എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (3 /2 /23) രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും