കേരള കർഷകസംഘം മെംബർഷിപ്പ് – 2023 ചേർക്കലിന് തുടക്കമായി
കാഞ്ഞിരപ്പള്ളി: കേരള കർഷകസംഘം മെംബർഷിപ്പ് – 2023 ചേർക്കലിന് തുടക്കമായി.കാഞ്ഞിരപ്പള്ളി ഏരിയാ തല ഉൽഘാടനം പാറത്തോട് മുക്കാലിയിൽ സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.പി ഷാ നവാസ് നിർവ്വഹിച്ചു. ക്ഷീരകർഷക്കയ്ക്ക് സംസ്ഥാന തല അവാർഡ് ലഭിച്ച റി നി നിഷാദിന് മെംബർഷിപ്പ് നൽകിയാണ് ഉൽഘാടനം നിർവ്വഹിച്ചത്.
സംഘടനയുടെ കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി സജിൻ വി വട്ടപ്പള്ളി, വി എം ഷാജഹാൻ, പാറത്തോട് പഞ്ചായത്ത് അംഗം കെ എ സിയാദ് ,സാജൻ ,സുഹൈൽ ഹസൻ, അൻഷാദ്എന്നിവർ പങ്കെടുത്തു.
ഏരിയാ യുടെ വിവിധ കേന്ദ്രങ്ങളിൽ ഷമീം അഹമ്മദ്, സി മനോജ്, കാത്തിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് എന്നിവർ മെംബർഷിപ്പ് വിതരണം ഉൽഘാടനം ചെയ്തു.