കാഞ്ഞിരപ്പള്ളിയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ആനക്കല്ല് ചെരിവുപുറത്ത് ഫൈസൽ ഷാജി (32) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം ആനക്കല്ല് ടൗൺ ഭാഗത്ത് അക്രമാസക്തനായി വിറകുകമ്പുപിടിച്ചു നിൽക്കുന്ന വിവരം നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തുകയും ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ ഇയാൾ പോലീസിനെ ചീത്ത വിളിക്കുകയും, എസ്.ഐയുടെ യൂണിഫോം വലിച്ച് കീറുകയും, ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ എസ്.ഐയും സംഘവും സാഹസികമായി പിടികൂടുകയായിരുന്നു.