കെ എം മാണിയുടെ നവതി 90 കേന്ദ്രങ്ങളിൽ കാരുണ്യദിമായി യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റി ആചരിക്കും
കോട്ടയം :കെ എം മാണിയുടെ നവതി 90 കേന്ദ്രങ്ങളിൽ കാരുണ്യദിനവുമായി യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റി ആചരിക്കും
കോട്ടയം :കെഎം മാണി സാറിൻറെ 90-ാം ജന്മദിനമായ ജനുവരി 30 കോട്ടയം ജില്ലയിലെ 90 കേന്ദ്രങ്ങളിൽ കാരുണ്യദിനമായി ആചരിക്കാൻ കേരള യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റി . ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 90 അഗതി മന്ദിരങ്ങളിലാണ് മാണിസാറിനെ നവതി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. കാരുണ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പാലാ ദേവദാൻ സെന്ററിൽ നടക്കും. കാരുണ്യ ദിനത്തോടനുബന്ധിച്ച് സാംസ്കാരിക നായക സംഗമവും സംഘടിപ്പിക്കും.പ്രശസ്ത സാംസ്കാരിക നായകരായ പെരുമ്പടവം ശ്രീധരൻ ,ഏഴാച്ചേരി രാമചന്ദ്രൻ ,ഡോ.കുര്യാസ് കുമ്പളക്കുഴി, തുടങ്ങിയവർ പങ്കെടുക്കും. പ്രൊഫ.ലോപ്പസ് മാത്യു ആമുഖ കാരുണ്യദിന സന്ദേശം നൽകും . യൂത്ത്ഫ്രണ്ട് (എം)സംസ്ഥാന പ്രസിഡണ്ട് അഡ്വ റോണി മാത്യു, സാജൻ തൊടുക , സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക്ക് ചാഴികാടൻ,ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിൻ, ജെഫിൽ പ്ലാപ്പറമ്പിൽ , ബിനു പുലിഉറുമ്പിൽ , ഡേവിസ് പ്ലാമ്പ്ളാനി, സുനിൽ പയ്യമ്പള്ളി തുടങ്ങിയവർ സംബന്ധിക്കും.