കിടപ്പിലായ വൃദ്ധ മാതാവിനെയും, സഹോദരനെയും അസഭ്യം പറഞ്ഞ് ഉപദ്രവിക്കൽ, ദൃശ്യങ്ങൾ പുറത്ത് വന്നത്തോടെ മകൻ അറസ്റ്റിൽ .
കോട്ടയം മീനടത്താണ് സംഭവം.
മീനടം മാത്തൂർപ്പടി തെക്കേൽ കൊച്ചുമോൻ (48) ആണ് പാമ്പാടി പോലീസിൻ്റെ പിടിയിലായത്.
പതിവായി മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാൾ അമ്മയെ അസഭ്യം പറഞ്ഞും, തല്ലിയും ഉപദ്രവിക്കാറുണ്ടായിരുന്നു.
ബന്ധുക്കളും,നാട്ടുകാരും ഇടപെട്ടിട്ടും ഇയാൾ മർദ്ദനം തുടർന്നിരുന്നു.
ഇന്നലെ വീണ്ടും മാതാവിനെ മർദ്ദിക്കുന്ന സമയത്ത് കൊച്ചുമോൻ്റെ ഭാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ഇത് പകർത്തി വാർഡുമെമ്പർക്കും മറ്റുള്ളവർക്കും അയക്കുകയായിരുന്നു
ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പാമ്പാടി പൊലീസ് കേസെടുത്തത്.