മാര്‍മല അരുവിയില്‍ യുവാവ് മുങ്ങിമരിച്ചു.
ഈരാറ്റുപേട്ട: തീക്കോയി മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു.
ഹൈദരാബാദ് സ്വദേശി നിര്‍മ്മല്‍ കുമാര്‍ ബെഹ്ര(22) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ 3 പേര്‍ കയത്തിൽ പെടുകയായിരുന്നു. നിര്‍മ്മൽ കുമാര്‍ മുങ്ങി പോവുകയായിരുന്നു.
പാലാ വലവൂര്‍ ട്രിപ്പിൾ ഐടിയില്‍ നിന്നും മാര്‍മല അരുവി സന്ദര്‍ശിക്കാനെത്തിയ എട്ടംഗ സംഘത്തിൽപ്പെട്ടയാളാണ് നിർമ്മൽ കുമാർ.