കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
കോട്ടയം: കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി., ഐ.ടി.ഐ., ടി.ടി.സി., പോളിടെക്നിക്ക്, ജനറൽ നഴ്സിംഗ്, ബി.എഡ്., മെഡിക്കൽ ഡിപ്ലോമ പരീക്ഷയിൽ ഉന്നത വിജയം നേടിയവരുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോം ബോർഡിന്റെ വെബ്സൈറ്റായ www.agriworkersfund.orgൽ ലഭ്യമാണ്. ജനുവരി 31നകം അപേക്ഷിക്കണം. മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ അല്ലെങ്കിൽ ഒറിജിനൽ സർട്ടിഫിക്കറ്റ്, അംഗത്വ പാസ്സ്ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും, പേരിലോ അഡ്രസ്സിലോ വ്യത്യാസം ഉണ്ടെങ്കിൽ മെമ്പറുടെ സാക്ഷ്യപത്രവും കർഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം സമർപ്പിക്കണം. 2022 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ ലഭ്യമായ റിസൾട്ടുകളാണ് അപേക്ഷയുടെ അടിസ്ഥാനം