എരുമേലിയില്‍ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
എരുമേലിയില്‍ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചേനപ്പാടി ചെങ്ങാംകുന്ന് ഭാഗത്ത് വേലുപറമ്പില്‍ വീട്ടില്‍ തോമസ് മകന് ജയന് തോമസ് (38) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞദിവസം വീട്ടമ്മയുടെ നേരെ അപമര്യാദയായി പെരുമാറുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
എരുമേലി സ്റ്റേഷന് എസ്.എച്ച്. ഒ അനില്‍കുമാര്‍, എസ്.ഐ ശാന്തി കെ.ബാബു, എ.എസ്.ഐമാരായ റിയാസുദ്ദീന്‍, ജോണ്സണ്, സി.പി.ഒമാരായ ഷെഫീഖ്, ഓമന എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.